എഫ് സി ഗോവ തന്നെ വിലമതിക്കുന്നില്ല, ക്ലബിൽ തിരികെ വരില്ല എന്ന സൂചനയുമായി കോറോ

അവസാന മൂന്ന് സീസണുകളിലും എഫ് സി ഗോവയുടെ വിശ്വസ്തനായിരുന്ന സ്ട്രൈക്കർ കോറോ അടുത്ത സീസണിൽ ചിലപ്പോൾ ഗോവയ്ക്ക് ഒപ്പം ഉണ്ടാകില്ല. എഫ് സി ഗോവ വാഗ്ദാനം ചെയ്ത ഓഫർ തന്നെ തൃപ്തിപ്പെടുത്തുന്നതല്ല എന്ന് കോറോ പറഞ്ഞു. ഗോവ തന്നെ വിലമതിക്കുന്നതായി തോന്നുന്നില്ല എന്നും അതുകൊണ്ടാണ് ഇത്തരം ഒരു ചെറിയ ഓഫർ നൽകിയത് എന്നും കോറോ പറയുന്നു.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കണം എന്ന് തനിക്കുണ്ട്. എന്നാൽ തന്നെ വിലവെക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അദ്ദേഹം പറഞ്ഞു. ഇപ്പോൾ താൻ ഫ്രീ ഏജന്റാണ്. അടുത്ത സീസണിൽ എവിടെ കളിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ഇന്ത്യക്ക് പുറത്ത് നിന്ന് തനിക്ക് നിരവധി ഓഫറുകൾ ഉണ്ട്. ഇന്ത്യയിൽ നിന്ന് ഇതുവരെ എഫ് സി ഗോവ മാത്രമെ തനിക്ക് ഓഫർ നൽകിയിട്ടുള്ളൂ. കോറോ പറഞ്ഞു.

ഇതിനകം ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 16 അസിസ്റ്റും കോറോ സംഭാവന ചെയ്തിട്ടുണ്ട്. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് കോറോ‌.

Exit mobile version