Site icon Fanport

“ബെംഗളൂരുവിനെതിരെ ജയിക്കാൻ വേണ്ടി മാത്രമാണ് ഇറങ്ങുന്നത്” – കോപ്പൽ

ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരുവിനെതിരെ ഇറങ്ങുമ്പോൾ വിജയം മാത്രമായിരിക്കും ലക്ഷ്യം എന്ന് എ ടി കെ പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു. സമനിലക്കു വേണ്ടി തങ്ങൾ കളിക്കില്ല. എല്ലാ മത്സരത്തിലും ജയം മാത്രമാണ് ലക്ഷ്യമിടാറ്, സമനിലക്ക് വേണ്ടി എങ്ങനെയാണ് കളിക്കുക എന്ന് തനിക്ക് അറിയില്ല എന്നും കോപ്പൽ പറഞ്ഞു.

ബെംഗളൂരു എഫ് സി ആണ് ലീഗിഎൽ ഏറ്റവും മികച്ച ടീമെന്നും കോപ്പൽ പറഞ്ഞു. ലീഗിൽ ബെംഗളൂരു അപരാജിതരായി തുടരുന്നത് ഒരു ആക്സിഡന്റ് അല്ല. അവരുടെ മികവാണ്. അറ്റാക്കിംഗിൽ അവർക്ക് മികച്ച താരങ്ങളാണ് ഉള്ളത് എന്നും കോപ്പൽ പറഞ്ഞു. മികുവിന്റെ ഇഞ്ച്വറി ബെംഗളൂരിവിന്റെ ശക്തി കുറക്കില്ല. പരിക്ക് തങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നും കോപ്പൽ ഓർമ്മിപ്പിച്ചു.

ലീഗിൽ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എ ടി കെ തോറ്റിരുന്നു.

Exit mobile version