Site icon Fanport

ഇത് കേരളം അർഹിച്ച് ജയം, കൊൽക്കത്ത ഒരുപാട് പിറകിൽ എന്ന് കോപ്പലാശാൻ

ഇന്നലെ എ ടി കെയെ കൊൽക്കത്തയിൽ ചെന്ന് തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊൽക്കത്ത പരിശീലകൻ സ്റ്റീവ് കോപ്പൽ. കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു കളത്തിൽ മികച്ച ടീം എന്നും അത് അംഗീകരിക്കുന്ന ആദ്യത്തെ ആളായി തന്നെ താൻ ഉണ്ടാകുമെന്നും സ്റ്റീവ് കോപ്പൽ മത്സര ശേഷം പറഞ്ഞു. ഒരുപാട് പണിയെടുക്കാൻ ഉണ്ട് ഈ കൊൽക്കത്ത സ്ക്വാഡിനെ മികവിൽ എത്തിക്കാൻ എന്നും കോപ്പൽ പറഞ്ഞു.

അറ്റാക്ക് ചെയ്യാനുള്ള പ്രേരണ ടീമിൽ ഉണ്ടായിരുന്നില്ല എന്നും കൂടുതൽ ആക്രമണം ടീം നടത്തേണ്ടതുണ്ട് എന്നും കോപ്പൽ പറഞ്ഞു. സെറ്റ് പ്ലേകളിൽ ടീം മികവ് കാണിച്ചില്ല എന്നും സ്വയം വിമർശനമായി സ്റ്റീവ് കോപ്പൽ മത്സര ശേഷം പറഞ്ഞു.

Exit mobile version