കരാർ നീട്ടി കൊടുക്കാൻ ഫിഫയ്ക്ക് ആവില്ല, പല ക്ലബുകളും പ്രതിസന്ധിയിൽ ആകും

ഒരു ഫുട്ബോൾ താരത്തിന്റെ കരാറിൽ സാധാരണയായി ജൂൺ 30നാണ് ഒരു വർഷം അവസാനിക്കുന്നതായി കണക്കാക്കുക. അതുകൊണ്ട് തന്നെ കരാറിന്റെ അവസാന വർഷത്തിൽ ഇരിക്കുന്ന ഫുട്ബോൾ താരങ്ങളുടെ കരാർ ഈ വർഷം ജൂൺ 30ന് അവസാനിക്കും. അവർ ഫ്രീ ഏജന്റായി മാറുകയും അവർക്ക് ക്ലബുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്യും.

പൊതുവെ മെയ് മാസത്തിൽ ക്ലബ് ഫുട്ബോൾ സീസൺ അവസാനിക്കുന്നത് കൊണ്ട് ഈ തീയതി ഒരു പ്രശ്നമാകാറില്ലായിരുന്നു‌. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ‌. കൊറോണ കാരണം ജൂൺ 30നും സീസൺ തീർക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ സീസൺ തീരും മുമ്പ് പല താരങ്ങളും ക്ലബിനു പുറത്താകും എന്ന അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ കരാർ സീസൺ അവസാനം വരെ നീട്ടികൊടുക്കാൻ ക്ലബുകൾ ഫിഫയോട് ആവശ്യപ്പെട്ടു എങ്കിലും നിയമ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് കരാർ നീട്ടാൻ ഫിഫയ്ക്ക് സാധിക്കാത്ത സ്ഥിതിയാണിപ്പോൾ ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഡേവിഡ് സിൽവ, ചെൽസിയുടെ വില്ലിയൻ, പി എസ് ജിയുടെ കവാനി എന്നു തുടങ്ങി പലപ്രമുഖ താരങ്ങളും ഈ ജൂൺ 30ന് കരാർ അവസാനിക്കുന്ന താരങ്ങളിൽ പെടുന്നു‌. ഇതിന് ഫിഫ എങ്ങനെയെങ്കിലും പരിഹാരം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ക്ലബുകൾ

Exit mobile version