കോഹ്‍ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം: ഇഷാന്ത് ശര്‍മ്മ

ഇന്ത്യന്‍ നായകനും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കോഹ്‍ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനു ആത്മവിശ്വാസമാണെന്ന് പറഞ്ഞ് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ. ഇന്ന് പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റിംഗ് ത്രയമായ ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ശക്തമായ നിലയിലെത്തിയ ഇന്ത്യയുടെ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇഷാന്ത്.

രണ്ടാം ദിവസം ഞങ്ങള്‍ ശക്തമായ നിലയിലാണ് അവസാനിക്കുന്നത്. ഇത് മൂന്നാം ദിവസവും തുടര്‍ന്നാല്‍ പെര്‍ത്തിലും ഇന്ത്യയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് ഇഷാന്ത് പറഞ്ഞു. മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് അനുകൂലമായാല്‍ മത്സരം ഇന്ത്യ സ്വന്തമാക്കുമെന്നും ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം പറഞ്ഞു. ഓസ്ട്രേലിയയിലെ തന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇഷാന്തിന്റെ 4/41 എന്ന പെര്‍ത്തിലെ പ്രകടനം.

Exit mobile version