പാണ്ഡ്യയുടെയും രാഹുലിന്റെയും അഭിപ്രായങ്ങള്‍ മോശം, ഡ്രെസ്സിംഗ് റൂമിന്റെ സ്പിരിറ്റിനു ചേര്‍ന്നതല്ല: കോഹ്‍ലി

ഇന്ത്യന്‍ യുവ താരങ്ങളുടെ കോഫി വിത്ത് കരണിലെ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‍ലി. ഇരുവരുടെയും കമന്റുകള്‍ അനുയോജ്യമല്ലാത്തതും ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന്റെ സ്പിരിറ്റിനു ചേര്‍ന്നതുമല്ലെന്നാണ് കോഹ്‍ലി അഭിപ്രായപ്പെട്ടത്. ഇരു താരങ്ങള്‍ക്കും ഇപ്പോള്‍ തങ്ങള്‍ പറഞ്ഞതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധമുണ്ടെന്നും അതില്‍ അവര്‍ തലകുനിക്കുന്നുവെന്നും കോഹ്‍ലി പറഞ്ഞു.

ശനിയാഴ്ച് സിഡ്നിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇരുവരും കളിയ്ക്കുമോ എന്നത് തനിക്കും അറിയില്ലെന്നാണ് വിരാട് കോഹ്‍ലി പറയുന്നത്. ഇരുവര്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് വേണമെന്ന് സിഒഎ ചീഫ് വിനോദ് റായ് നിര്‍ദ്ദേശിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഒന്നിനെക്കുറിച്ചും ഒരു അറിവുമില്ലെന്നും കൂടുതല്‍ വ്യക്തത വിഷയത്തില്‍ വരേണ്ടതുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

ഇത്തരത്തിലും അഭിപ്രായങ്ങളോട് ഇന്ത്യന്‍ ടീം ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അത് ഇരുവരോടും വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹ്‍ലി അറിയിച്ചു.

Exit mobile version