ജയത്തോടെ കൊളംബിയ പ്രീക്വാർട്ടറിൽ, സെനഗൽ പുറത്ത്

- Advertisement -

നിർണായക മത്സരത്തിൽ സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയം കണ്ടത്. കൊളംബിയക്ക് വേണ്ടി യെറി മിന ആണ് ഗോൾ കണ്ടെത്തിയത്.

വിരസമായിരുന്നു ആദ്യ പകുതി, 12ആം മിനിറ്റിൽ ആണ് മത്സരത്തിലെ മികച്ച അവസരം പിറന്നത്, ക്വിന്ററോ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു. മാനെയെ ബോക്‌സിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വാർ പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ 0-0 എന്നായിരുന്നു സ്‌കോർ നില.

സമനിലക്ക് വേണ്ടി കളിച്ച സെനഗലിനെ ഞെട്ടിച്ചു കൊണ്ട് 74ആം മിനിറ്റിൽ യെറി മിന ഹെഡറിലൂടെ ഗോൾ നേടി കൊളംബിയയെ മുന്നിൽ എത്തിച്ചു. ഗോൾ വീണതോടെയാണ് സെനഗൽ ഉണർന്നു കളിക്കാൻ തുടങ്ങിയത്, എന്നാൽ ഉറച്ചു നിന്ന കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല.

വിജയത്തോടെ കൊളംബിയ പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ ഫെയർ പ്ലെയുടെ ആനുകൂല്യത്തിൽ ജപ്പാനും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement