“കൊളംബിയ പരാജയം അർഹിക്കുന്നില്ല” – യെറി മിന

ഇന്നലെ പ്രീക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പുറത്തായ കൊളംബിയ പരാജയം അർഹിക്കുന്നില്ല എന്ന് കൊളംബിയയുടെ ഡിഫൻഡർ യെറി മിന പറഞ്ഞു. ഇംഗ്ലണ്ട് കളിച്ചതിനേക്കാൾ മികച്ച കളി ഞങ്ങൾ കളിച്ചു. പെനാൾട്ടിക്ക് മുമ്പ് കളി വിജയിക്കാൻ കഴിഞ്ഞത് നിർഭാഗ്യമാണെന്നും യെറി മിന പറഞ്ഞു.

ഇഞ്ച്വറി ടൈമിൽ യെറി മിന നേടിയ ഹെഡറായിരുന്നു കൊളംബിയയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നതും, കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചതും. എക്സ്ട്രാ ടൈമിൽ തങ്ങൾ വിജയിക്കുമെന്നാണ് കരുതിയത് എന്നും മിന പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ അടക്കം മൂന്ന് ഗോളുകൾ അടിച്ച മിനയാണ് കൊളംബിയയെ പ്രീക്വാർട്ടർ വരെ എത്തിച്ചത്.

ഇന്നലെ വീണ്ടു ഗോളടിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും മിന പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version