“റഫറി VAR ഇല്ലാത്തതു പോലെ തീരുമാനങ്ങൾ എടുക്കണം” – കൊളീന

ഫുട്ബോൾ ലോകത്തെ ഇതിഹാസ റഫറി ആയ കൊളീന വാറിനെ പേടിച്ച് ആവരുത് റഫറിമാരുടെ തീരുമാനങ്ങൾ എന്ന് കൊളീന ഓർമ്മിപ്പിച്ചു. വാർ ഇല്ലാ എന്നത് പോലെ ആയിരിക്കണം റഫറിമാരുടെ തീരുമാനങ്ങൾ വരേണ്ടത്. അതാണ് റഫറിമാർ അടിസ്ഥാനമായി പഠിക്കുന്നത്‌. ഒരു ഗോൾ അത് ഗോളാണൊ എന്ന് വിധിക്കാൻ വാറിനെ കാത്തു നിൽക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ധൈര്യമായി തീരുമാനങ്ങൾ എടുക്കണം. തെറ്റു പറ്റിയാൽ തിരുത്താൻ വാർ ഉണ്ട് എന്നത് ധൈര്യമായാണ് കരുതേണ്ടത്. അല്ലാതെ തെറ്റു പറ്റും എന്ന പേടിയല്ല വേണ്ടത്. കൊളീന പറഞ്ഞു. റഫറിമാർ തന്നെ ആണ് മെച്ചപ്പെടേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version