മൂന്നാം സ്ഥാനം ബെല്‍ജിയത്തിന്, വെറും കയ്യോടെ ഇംഗ്ലണ്ടിന് മടക്കം

വെങ്കല മെഡൽ ബെൽജിയത്തിന്, ഇംഗ്ലണ്ടിന് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങാം. ലൂസേഴ്‌സ് ഫൈനലിൽ ബെൽജിയം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർക്കുകയായിരുന്നു. തോമസ് മുനിയെ, ഈഡൻ ഹസാർഡ് എന്നിവരാണ് ബെൽജിയത്തിന്റെ ഗോളുകൾ നേടിയത്.

നാലാം മിനിറ്റിൽ തന്നെ തോമസ് മുയ്‌നീർ നേടിയ ഗോളിനാണ് ബെൽജിയം ഇംഗ്ലണ്ടിനെതിരെ മുന്നിൽ നിൽക്കുന്നത്. ബോക്സിന്റെ ബോക്സിന്റെ വലത് വശത്തു നിന്നും ചാഡിൽ നൽകിയ ഒരു ക്രോസ് ടാപ്പ് ഇൻ ചെയ്ത് മുയ്‌നീർ അകൗണ്ട് തുറക്കുകയായിരുന്നു.

ആവേശകരമായിരുന്നു ആദ്യ പകുതി, ഇരു ടീമുകളും നിരവധി തവണ ഗോൾ മുഖത്തെത്തി എങ്കിലും ഗോൾ കീപ്പർമാർ രക്ഷക്കെത്തുകയായിരുന്നു. 22ആം മിനിറ്റിൽ സമനില പിടിക്കാൻ ഇംഗ്ലണ്ടിന് അവസരം ലഭിച്ചിരുന്നു, ഗോൾ പോസ്റ്റിനു മുന്നിൽ വെച്ച് സ്റ്റെർലിങ് നൽകിയ പന്ത് ഹാരി കെയ്ൻ പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു.

മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ഇറങ്ങിയത്. സ്റ്റെർലിങ്ങിന് പകരം മാർക്സ് റാഷ്‌ഫോഡിനെയും റോസിന് പകരം ലിംഗാർഡിനെയും കളത്തിൽ ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടി. ആദ്യ പകുതിയേക്കാൾ മികച്ചതായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കം. ലോഫ്റ്റസ് ചീകും റാഷ്‌ഫോർഡും നിരന്തരം ബെൽജിയം ഗോൾ മുഖത്തേക്ക് പന്തുമായി എത്തി. ഇതിനിടയിൽ ലുകാകുവിന് ലഭിച്ച ഒരു സുവർണാവസരം മോശം ഫസ്റ്റ് ടച്ച് മൂലം നഷ്ടമായി.

69ആം മിനിറ്റിൽ ആണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച അവസരം പിറന്നത്, റാഷ്‌ഫോർഡ് നൽകിയ പന്തുമായി എറിക് ഡയർ പന്തുമായി ബോക്സിലേക്ക് കയറി ഗോൾ കീപ്പർ കോർട്ടോയെ മറികടന്നു പന്ത് ഗോൾ വലയിലേക്ക് തട്ടി എങ്കിലും ഗോൾ ലൈനിൽ വെച്ചു ആൽഡർവൈഡ് അതിവിദഗ്ധമായി ഗോൾ ലൈൻ സേവിലൂടെ ബെല്ജിയത്തിന്റെ രക്ഷക്കെത്തി.

ഇംഗ്ലണ്ട് നിരന്തരം ബോക്സിലേക്ക് എത്തിയതോടെ പ്രതിരോധത്തിലേക്ക് നീങ്ങി, എന്നാൽ കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ട് മുഖത്തേക്ക് എത്തിയ ബെൽജിയം താമസിയാതെ ലീഡ് ഉയർത്തുകയും ചെയ്തു. ഡി ബ്രൂയ്ന്റെ നേതൃത്വത്തിൽ ഒന്നാന്തരം ഒരു കൗണ്ടർ അറ്റാക്കിലൂടെ ഹസാർഡ് ബെൽജിയത്തിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version