ക്ലീൻ ഷീറ്റിൽ എനിക്ക് കണ്ണില്ല എന്ന് എഫ് സി ഗോവ പരിശീലകൻ

ഗോവയുടെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ കാര്യമാക്കുന്നില്ല എന്ന് എഫ് സി ഗോവ പരിശീലകൻ ലൊബേര. താൻ ആക്രമണ ഫുട്ബോൾ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിന്റെ ഭാഗമായി ഡിഫൻസിലെ ഈ റിസ്ക് എടുക്കേണ്ടതുണ്ട് എന്നും ലൊബേര പറഞ്ഞു. ക്ലീൻഷെറ്റ് സ്വന്തമാക്കുക എന്നത് താൻ കാര്യമായി എടുക്കുന്ന കാര്യമല്ല എന്നും ലൊബേര പറഞ്ഞു.

ക്ലീൻ ഷീറ്റല്ല ഗോൾ ഡിഫറൻസ് ആണ് താൻ നോക്കുക. 1-0 എന്ന സ്കോറിന് വിജയിക്കുന്നതിലും നല്ലത് 5-2ന് ജയിക്കലാണെന്ന് താൻ വിശ്വസിക്കുന്നു. കാരണം ഗോൾ ഡിഫറൻസ് തന്നെയാണെന്നും ലൊബേര പറയുന്നു. കൂടുതൽ ഗോളുകൾ നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നേടിയ അത്ര ഗോളുകൾ ഉറപ്പ് പറയാൻ ആവില്ല. പക്ഷെ അതേ ഫുട്ബോൾ മാത്രമെ കളിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version