മുൻ കേർള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിനെതിരെ വ്യാജ പ്രചരണം നടത്തിയ കേസ് ഒത്തുതീർന്നു. വിനീതിനെതിരെ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് സമ്മതിച്ച് ഓഡിയോ അയച്ച വ്യക്തി എഴുതി നൽകിയ മാപ്പപേക്ഷയോടെ കേസ് പിൻവലിക്കാൻ വിനീത് തീരുമാനിക്കുകയായിരുന്നു. നേരത്തെ മഞ്ഞപ്പട പോലീസിന് നൽകിയ സ്റ്റേറ്റ്മെന്റിൽ വിനീതിനെതിരെ നടത്തിയ അരോപണങ്ങൾ നിഷേധിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ കേസ് മുന്നോട്ട് കൊണ്ടു പോകാബ് വിനീത് തീരുമാനിച്ചിരുന്നു. തെറ്റ് അംഗീകരിക്കാൻ മഞ്ഞപ്പടയും വ്യക്തിയും തയ്യാറായതോടെ ആണ് കേസിന് അവസാനമായത്.
മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് മെമ്പറായ വ്യക്തി മഞ്ഞപ്പടയുടെ ലെറ്റർ പേഡിലാണ് പോലീസിന് മാപ്പപേക്ഷ നൽകിയത്. ഈ ഓഡിയോയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും വിനീതിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വോയിസ് അയച്ച വ്യക്തി ഈ കുറിപ്പിൽ സമ്മതിക്കുന്നു. ഈ പ്രശ്നത്തിൽ ആരാധകർക്കും വിനീതിനും മഞ്ഞപ്പടയ്ക്കും ഉണ്ടായ പ്രയാസങ്ങൾക്ക് മാപ്പു ചോദിക്കുന്നതായും പോലീസിന് നൽകിയ കുറിപ്പിൽ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനുമായുള്ള മത്സരത്തിനിടെ ബോൾ ബോയിയെ വിനീത് അസംഭ്യം പറഞ്ഞെന്ന ഉള്ളടക്കം ഉള്ള ഓഡിയോയിലെ കാര്യങ്ങൾ ആണ് മഞ്ഞപ്പടയെ പ്രതിക്കൂട്ടിൽ ആക്കിയിരുന്നത്. മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ വന്ന ഓഡിയോ ക്ലിപ്പിനെതിരെ ആയിരുന്നു സി കെ വിനീത് പോലീസിന് പരാതി നൽകിയിരുന്നത്. എന്തായാലും ഈ മാപ്പപേക്ഷയോടെ രണ്ടാഴ്ചയോളമായി നീണ്ടു നിന്ന പ്രശ്നങ്ങൾക്ക് അവസാനമായിരിക്കുകയാണ്.
https://twitter.com/JobyGeo19345834/status/1100055335644155904?s=19