” സികെ വിനീതും നർസരിയും കേരള ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേനെ “

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളായ സികെ വിനീതും നർസരിയും താനുണ്ടായിരുന്നെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേനെഎന്ന് പരിശീലകൻ നെലോ വിംഗാഡ. താൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപേ തീരുമാനിച്ച ട്രാൻഫറുകളാണ് ഇരു താരങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൻ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹാലിചരൺ നർസരിയെയും സികെ വിനീതിനെയും സ്വന്തമാക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി. ലോൺ അടിസ്ഥാനത്തിലാണ് നർസരിയെയും സികെയെയും ചെന്നൈയിൽ എത്തിച്ചത്. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചെന്ന് സൂചിപ്പിച്ച കോച്ച് ഇനി ലക്ഷ്യം വെക്കുന്നത് സൂപ്പർ കാപ്പനെന്നും സൂചനകൾ നൽകിയിട്ടുണ്ട്. സൂപ്പർ കപ്പിനായുള്ള യോഗ്യതക്ക് വേണ്ടി ആദ്യ ആറിൽ എത്താൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ഉന്നം വെക്കുക.

Exit mobile version