ജിങ്കൻ ഏറ്റവും പ്രൊഫഷണലായ താരം, ടീം ജിങ്കനൊപ്പം : സി കെ വിനീത്

ജിങ്കനായ വിമർശനങ്ങളിൽ തന്റെ നിലപാട് അറിയിച്ച് കേരളത്തിന്റെ സ്വന്തം സ്ട്രൈക്കർ സി കെ വിനീത്‌. റെനെ മുളൻസ്റ്റീന്റെ ജിങ്കനെതിരായ വിമർശനങ്ങളെ ആണ് സി കെ ഇന്നലെ മത്സരശേഷം പ്രതിരോധിച്ചത്. ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പ്രൊഫഷണലായ കളിക്കാരനാണെന്ന് സി കെ വിനീത് പറഞ്ഞു.

ടീമും എല്ലാ താരങ്ങൾക്കും ജിങ്കനൊപ്പം പൂർണ്ണ പിന്തുണയുമായി ഉണ്ടെന്നും സി കെ വിനീത് ഇന്നലെ ഗോവയ്ക്കെതിരായ മത്സരത്തിനു ശേഷം പറഞ്ഞു. ഇന്നലെ ഗോൾ അടിച്ച ശേഷമുള്ള തന്റെ സെലിബ്രേഷൻ ജിങ്കനുള്ള പിന്തുണയിലാണെന്നും സി കെ പറഞ്ഞു.

സി കെ വിനീതും റിനോ ആന്റോയും ചേർന്ന് ഗോളിന് ശേഷം വെള്ളം കുടുക്കുന്ന തരത്തിലുള്ള സെലിബ്രേഷൻ നടത്തിയിരുന്നു. അത് റെനെയുടെ മദ്യപാനി എന്നുള്ള ആരോപണത്തെ ട്രോളിയാണെന്ന് ഫുട്ബോൾ നിരീക്ഷകർ നേരത്തെ തന്നെ സമൂഹ്യ മാധ്യമങ്ങളിൽ വിലയിരുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version