Site icon Fanport

മാഞ്ചസ്റ്റർ സിറ്റി വനിതകൾക്ക് നാലിൽ നാലു വിജയം

മാഞ്ചസ്റ്റർ സിറ്റിയുടെ വനിതാ ടീം ലീഗിലെ ഗംഭീര തുടക്കം തുടരുന്നു. ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ ബർമിങ്ഹാം സിറ്റിയെ ആണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്‌ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. തീർത്തും ഏകപക്ഷീയമായ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇന്നലെ നടത്തിയത്.

മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കെയ്റ വാൽഷും, ടെസ്സ വുല്ലെർട്ടും ആണ് ഇന്ന് ഗോളുകൾ നേടിയത്. ഇതുവരെ സീസണിൽ നടന്ന എല്ലാ മത്സരങ്ങളും സിറ്റി ടീം ജയിച്ചിട്ടുണ്ട്. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു വിജയിച്ച് നിൽക്കുകയാണ് സിറ്റി. 12 പോയന്റുമായി ലീഗിൽ ഒന്നാമതാണ് സിറ്റി ഇപ്പോൾ.

Exit mobile version