ആദ്യ ജയം ഐലീഗിന്!! ചർച്ചിലിനോട് തോറ്റ് ഡെൽഹി ഡൈനാമോസ് സൂപ്പർ കപ്പിന് പുറത്ത്

- Advertisement -

പ്രഥമ സൂപ്പർ കപ്പിലെ ആദ്യ പോരാട്ടത്തിൽ ഐ എസ് എൽ വമ്പന്മാർക്ക് മേൽ ഐ ലീഗ് ക്ലബിന് ജയം. ഐ ലീഗിൽ ഇത്തവണ റിലഗേറ്റ് ചെയ്യപ്പെട്ട ചർച്ചിൽ ബ്രദേഴ്സാണ് സൂപ്പർകപ്പ് യോഗ്യതാ റൗണ്ടിൽ ഡെൽഹി ഡൈനാമോസിനെ വീഴ്ത്തിയത്. പ്ലാസയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചർച്ചിൽ ഡെൽഹിയെ വീഴ്ത്തിയത്.

ഡെൽഹി ഡൈനാമോസിന്റെ ആധിപത്യത്തോടെയാണ് മത്സരം ആരഭിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ ആ അധിപത്യത്തിന്റെ ഫലം കണ്ടു. അഞ്ചാം മിനുട്ടിൽ ഒരു ഗംഭീര സ്ട്രൈക്കിലൂടെ കാലു ഉചെ ഡെൽഹിയെ മുന്നിൽ എത്തിച്ചു. ഗോളിന് ശേഷം കളിയിലേക്ക് പതിയെ തിരികെ എത്തിയ ചർച്ചിൽ ബ്രദേഴ്സ് 37ആം മിനുട്ടിൽ പ്ലാസയുടെ ഗോളിലൂടെ സമനില കണ്ടെത്തി. ചർച്ചിൽ ബ്രദേഴ്സിൽ എത്തിയതിനു ശേഷമുള്ള പ്ലാസയുടെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ഐ ലീഗ് ക്ലബിന്റെ പൂർണ്ണ ആധിപത്യമാണ് കണ്ടത്. ചർച്ചിലിന്റെ അറ്റാക്കിനു മുന്നിൽ പലപ്പോഴും വിറച്ച ഡെൽഹി ഡൈനാമോസ് നിശ്ചിത സമയം വരെ സമനില കഷ്ടിച്ച് നിലനിർത്തി. എന്നാ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പ്ലാസ വീണ്ടും ഡെൽഹി വല കുലുക്കി. ഒരു ലോംഗ് പാസ് മികച്ചൊരു ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ചായിരുന്നു പ്ലാസയുടെ രണ്ടാം ഗോൾ.

ഇന്ന് വിജയിച്ച ചർച്ചിൽ സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിൽ മോഹൻ ബഗാനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement