മടങ്ങി വരവ് ശതകവുമായി ആഘോഷിച്ച യൂണിവേഴ്സ് ബോസ്

നീണ്ട കാലത്തിനു ശേഷം വിന്‍ഡീസ് ഏകദിന ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ശതകവുമായി ആഘോഷിച്ച് യൂണിവേഴ്സ് ബോസ്, ക്രിസ് ഗെയില്‍. ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം ലഭിച്ച വിന്‍ഡീസിനു വേണ്ടി 100 പന്തില്‍ നിന്ന് 100 റണ്‍സാണ് ഗെയില്‍ നേടിയത്. ബാര്‍ബഡോസിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

9 സിക്സുകളും 3 ബൗണ്ടറിയുമാണ് ഗെയില്‍ ഇതുവരെ നേടിയിട്ടുള്ളത്. തന്റെ 24ാം ഏകദിന ശതകമാണ് ഗെയില്‍ നേടിയിട്ടുള്ളത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 34.3 ഓവറില്‍ 229/3 എന്ന നിലയിലാണ് വിന്‍ഡീസ്. ഗെയില്‍ നേരിട്ട ആദ്യ 47 പന്തില്‍ നിന്ന് താരം വെറും 20 റണ്‍സാണ് നേടിയത്. പിന്നീടുള്ള 20 പന്തില്‍ നിന്ന് 20 റണ്‍സും പിന്നീട് കത്തിക്കയറിയ ഗെയില്‍ അടുത്ത 11 പന്തില്‍ നിന്നാണ് ശതകം പൂര്‍ത്തിയാക്കിയത്.

Exit mobile version