ക്രിസ് ഗെയിലിനെ സ്വന്തമാക്കി കേരള കിംഗ്സ്

ടി10 ലീഗിന്റെ രണ്ടാം പതിപ്പിനു മുന്നോടിയായി നടന്ന പ്ലേയര്‍ ഡ്രാഫ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള കിംഗ്സ് ക്രിസ് ഗെയിലിനെ സ്വന്തമാക്കി. ഡ്രാഫ്ടിലെ ആദ്യ അവസരത്തില്‍ തന്നെ കേരള കിംഗ്സ് ഗെയിലിനെ സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഐക്കണ്‍ താരങ്ങളായ ഓയിന്‍ മോര്‍ഗന്‍, റഷീദ് ഖാന്‍, ഷഹീദ് അഫ്രീദി, സുനില്‍ നരൈന്‍, ഷൊയ്ബ് മാലിക്ക്, ഷെയിന്‍ വാട്സണ്‍ എന്നിവര്‍ക്ക് പുറമേ ഒട്ടനവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

ഐസിസിയുടെ അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ 10 ഓവര്‍ ലീഗാണ് ടി10 ലീഗ്. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുവാന്‍ ഈ ഫോര്‍മാറ്റിനു സാധിക്കുമെന്നാണ് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.

Exit mobile version