19 പന്തില്‍ അര്‍ദ്ധ ശതകം നേടി ക്രിസ് ഗെയില്‍, വിന്‍ഡീസ് റെക്കോര്‍ഡ്

ഡാരെന്‍ സാമി നേടിയ ഒരു വിന്‍ഡീസ് താരത്തിന്റെ വേഗതയേറിയ അര്‍ദ്ധ ശതകമെന്ന റെക്കോര്‍ഡ് മറികടന്ന് ക്രിസ് ഗെയില്‍. ഏകദിന ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് വെടിക്കെട്ട് പ്രകടനവുമായി തുടരുന്ന ഗെയില്‍ ഇന്ന് സെയിന്റ് ലൂസിയയിലെ ഡാരെന്‍ സാമിയുടെ തന്നെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ റെക്കോര്‍ഡ് മറികടന്നത്.

ഗെയില്‍ 19 പന്തില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്. ഒരു വിന്‍ഡീസ് താരം നേടുന്ന ഏറ്റവും വേഗതയേറിയ ഏകദിന അര്‍ദ്ധ ശതകമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ഗെയില്‍ നേടിയത്. 2010ലും 2012ലും യഥാക്രമം ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരെയാണ് 20 പന്തില്‍ നിന്ന് ഡാരെന്‍ സാമി തന്റെ വേഗതയേറിയ അര്‍ദ്ധ ശതകം നേടിയത്.

Exit mobile version