Site icon Fanport

തഹിത് ചോങ്ങിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ യുവന്റസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങ്ങിനെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബായ യുവന്റസ് ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത പുതിയ കരാർ അംഗീകരിക്കാത്ത ചോങ് ക്ലബ് വിടും എന്ന് തന്നെയാണ് സൂചനകൾ. ക്ലബിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ചോങ്ങ് ഉള്ളത്. മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. തനിക്ക് ക്ലബിന്റെ സീനിയർ ടീമിൽ കൂടുതൽ അവസരം ലഭിക്കാത്തതാണ് ചോങ്ങ് ക്ലബ് വിടുന്നതിനു പിന്നിലെ പ്രധാന കാരണം.

ഈ സീസൺ തുടക്കത്തിൽ ചോങ്ങിന് അവസരം നൽകാൻ ഒലെ ശ്രമിച്ചിരുന്നു എങ്കിലും ആ അവസരം ഒന്നും മുതലാക്കാൻ ചോങ്ങിനായിരുന്നില്ല. ഈ ജനുവരിയോടെ ചോങ് ഫ്രീ ഏജന്റാകും. ഈ സമയത്ത് താരത്തിനെ സ്വന്തമാക്കാൻ ആണ് ഇറ്റാലിയൻ ക്ലബായ യുവന്റസ് ശ്രമിക്കുന്നത്. യുവന്റസ് മുമ്പ് പോഗ്ബയെ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് ഫ്രീ ആയി സൈൻ ചെയ്ത് വലിയ താരമാക്കി മാറ്റിയിരുന്നു.

Exit mobile version