Site icon Fanport

തായ്ലാന്റിനു മുന്നിൽ വിറച്ച് ചൈന, എങ്കിലും ക്വാർട്ടറിലേക്ക്

ഏഷ്യൻ കപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ സ്ഥാനം ചൈന ഉറപ്പിച്ചു. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ തായ്ലാന്റിനു മുന്നിൽ വിറച്ച ശേഷമാണ് ചൈന വിജയിച്ച് കയറിയത്. ഗ്രൂപ്പിലെ ദൗർഭാഗ്യ ദിവസം ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ കളിക്കേണ്ടിയിരുന്ന പ്രീക്വാർട്ടർ മത്സരമായിരുന്നു ഇത്. തായ്ലാന്റ് ഇന്ന് തകർപ്പൻ പ്രകടനമാണ് തുടക്കത്തിൽ കാഴ്ചവെച്ചത്. 2-1 എന്ന സ്കോറിനായിരുന്നു തോൽവി.

31ആം മിനുട്ടിൽ ജൈഡഡിലൂടെ തായ്ലാന്റ് മുന്നിൽ എത്തിയതായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചൈനക്കായി. 67ആം മിനുട്ടിൽ സിയാവോ സിയും 71ആം മിനുട്ടിൽ ഗോ ലിന്നുമാണ് ചൈനക്കായി ഗോളുകൾ നേടി ക്വാർട്ടർ ഉറപ്പിച്ച് കൊടുത്തത്.

Exit mobile version