Site icon Fanport

ചൈന കപ്പിൽ ചൈനയെ തോൽപ്പിച്ച് തായ്‌ലാന്റ്

ചൈനയിൽ നടക്കുന്ന ചൈന കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരെ ഞെട്ടിച്ച് തായ്ലാന്റ്. ഇന്ന് നടന്ന സെമി ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് തായ്‌ലാന്റ് പരാജയപ്പെടുത്തിയത്. ചനാതിപ് സോങ്ക്രാസിൻ ആണ് തായ്ലാന്റിനായൊ വിജയ ഗോൾ നേടിയത്. ഏഷ്യാ കപ്പിൽ ഉൾപ്പെടെ അടുത്ത കാലത്തായുള്ള ചൈനയുടെ മോശം ഫോമിന്റെ പ്രതിഫലനമായി ഇന്നത്തെ മത്സരം.

ഇന്ന് വിജയിച്ച തായ്ലാന്റിന് ഫൈനൽ ഉറുഗ്വേയോ ഉസ്ബെക്കിസ്ഥാനോ ആകും എതിരാളികൾ. ഇരു ടീമുകളും ആണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്.

Exit mobile version