കേരളത്തിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി ചത്തീസ്ഗഢ്

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായുള്ള മത്സരത്തില്‍ കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി ചത്തീസ്ഗഢ്. ഇന്ന് ആരംഭിച്ച കേരളത്തിന്റെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ചത്തീസ്ഗഢ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഓപ്പണര്‍ ഷാന്‍ഡിയ ഹര്‍ക്കത്തിനെ നഷ്ടമായെങ്കിലും പിന്നീട് മത്സരത്തില്‍ ചത്തീസ്ഗഢ് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 157 റണ്‍സ് നേടി ഋഷഭ് തിവാരി(82)-അശുതോഷ് സിംഗ്(94) കൂട്ടുകെട്ടിനൊപ്പം അമന്‍ദീപ് ഖാരെ(40*) ഒപ്പം കൂടിയപ്പോള്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ചത്തീസ്ഗഢ് നാല് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.

അമന്‍ദീപിനൊപ്പം 16 റണ്‍സുമായി സുമിത് റൂയികര്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്. കേരളത്തിനായി എസ് മിഥുന്‍ രണ്ടും അക്ഷയ് ചന്ദ്രന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version