Site icon Fanport

ഇന്ത്യക്ക് വൻ തിരിച്ചടി, സുനിൽ ഛേത്രിക്ക് പരിക്ക്, ഖത്തറിനെതിരെ കളിക്കില്ല!!!

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒരിക്കലും കേൾക്കാർ ആഗ്രഹിക്കാത്ത വാർത്തയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് വരുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കേറ്റിരിക്കുകയാണ്. ഛേത്രി നാളെ നടക്കുന്ന ഖത്തറിനെതിരായ മത്സരത്തിൽ കളിച്ചേക്കില്ല. പരിക്കേറ്റ ഛേത്രി ദോഹയിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ട് എങ്കിലും പരിശീലനത്തിൽ പങ്കെടുക്കുന്നില്ല.

നാളെ അവസാനത്തെ ടെയിനിങ് സെഷൻ കൂടെ കഴിയുന്നത് വരെ ഛേത്രിയിൽ പ്രതീക്ഷ വെക്കുകയാണ് പരിശീലകൻ സ്റ്റിമാച്. ഗ്രൂപ്പിൽ ഇന്ത്യയുടെ ഏറ്റവും വിഷമകരമായ മത്സരമാണ് ഖത്തറിന് എതിരായത്. ആ മത്സരത്തിൽ സുനിൽ ഛേത്രിയെ പരിചസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഒമാനെതിരെ ഗോൾ നേടിയ സുനിൽ ഛേത്രി ഇന്ത്യയുടെ ഏക ഗോൾ സ്രോതസ്സുമാണ്. ഛേത്രിയുടെ അഭാവത്തിൽ ബൽവന്ത് സിംഗോ മൻവീർ സിംഗോ ആകും ഇന്ത്യയുടെ അറ്റാക്കിനെ നയിക്കുക.

Exit mobile version