സി കെ വിനീത്… അനിരുദ്ധ് താപ… എ ടി കെയെ തകർത്തെറിഞ്ഞ് ചെന്നൈയിൻ ഫൈനലിൽ

- Advertisement -

സൂൂപർ കപ്പ് ചെന്നൈയിൻ എഫ് സിക്ക് ജീവൻ തിരികെ നൽകിയിരിക്കുകയാണ് എന്ന് തന്നെ പറയാം. കഴിഞ്ഞ ഐ എസ് എൽ സീസണിൽ ചാമ്പ്യന്മാരായിരുന്നപ്പോൾ കണ്ട ചെന്നൈയിനെ വീണ്ടും സൂപ്പർ കപ്പിൽ കാണുകയാണ്. ഇന്ന് എ ടി കെയെയും തകർത്ത് കൊണ്ട് ചെന്നൈയിൻ സൂപ്പർ കപ്പിന്റെ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ ഇന്നത്തെ വിജയം.

മലയാളി താരം സി കെ വിനീത് ചെന്നൈയിനിൽ തന്റെ ഫോം തുടരുന്നത് കണ്ട മത്സരമായിരുന്നു ഇന്ന് കണ്ടത്. കളിയുടെ 50ആം മിനുട്ടിൽ സി കെ ആണ് ചെന്നൈയിന്റെ ആദ്യ ഗോൾ നേടിയത്. അനിരുദ്ധ് താഒഅയുടെ വ്യക്തിഗത മികവിന് ശേഷം പിറന്ന ക്രോസിൽ നിന്നായിരുന്നു സി കെയുടെ ഹെഡർ ഗോൾ. കുറച്ച് മിനുറ്റുകൾക്കകം താപ ഗോൾ നേടിക്കൊണ്ടി ചെന്നൈയിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

ക്വാർട്ടർ ഫൈനൽ മത്സരത്തിലും ഒരു ഗോളും ഒരു അസിസ്റ്റുമായി താപ തിളങ്ങിയിരുന്നു. സൂപർ കപ്പ് ഫൈനലിൽ എഫ് സി ഗോവ ആയിരിക്കും ചെന്നൈയിന്റെ എതിരാളികൾ. ചെന്നൈ സിറ്റിയെ തോൽപ്പിച്ചായിരുന്നു എഫ് സി ഗോവ ഫൈനലിൽ എത്തിയത്. ഏപ്രിൽ 13നാണ് ഫൈനൽ നടക്കുക.

Advertisement