Site icon Fanport

ചെന്നൈയിൻ വീണ്ടും പിറകിൽ

ചെന്നൈയിൻ എഫ് സിയുടെ ദുരിതം ഇന്നും തുടരുകയാണ്. ചെന്നൈയിൻ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റി ചെന്നൈയിനെ പിറകിൽ ആക്കിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി മുന്നിൽ നിൽക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ മുംബൈ സിറ്റിക്ക് അവരുടെ സീസണിലെ ആദ്യ ഹോം വിജയം സ്വന്തമാക്കാൻ ആകും.

ഇരുപതാം മിനുട്ടിൽ മോദൊ സോഗൗ ആണ് മുംബൈക്കായി ഗോൾ നേടിയത്. ഇടതുവിങ്ങിലേക്ക് റാഫേൽ ബാസ്റ്റോസ് നൽകിയ പാസ് സ്വീകരിച്ച സോഗൗയുടെ ആദ്യ ഷോട്ട് കരൺജിത് സേവ് ചെയ്തു എങ്കിലും ആ പന്ത് തിരിച്ചു സോഗൗയുടെ കാലിൽ തന്നെ എത്തി അത് കൃത്യമായി വലയിലേക്ക് തന്നെ സോഗൗ തിരിച്ചുവിട്ടു. കഴിഞ്ഞ മത്സരത്തിൽ ഡെൽഹിക്ക് എതിരെയും സോഗൗ ഗോൾ നേടിയിരുന്നു.

Exit mobile version