Site icon Fanport

ഇന്ന് ചെന്നൈയിന് ആറാം അങ്കം, ആദ്യം ജയം ഇന്നെങ്കിലും പിറക്കുമോ!?

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർ ഈ സീസണിലെ കഷ്ടകാലത്തിന് പരിഹാരം തേടി ഇന്ന് വീണ്ടും ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് ചെന്നൈയിന്റെ എതിരാളികൾ. സീസണിൽ ചെന്നൈയിൻ ഇറങ്ങുന്ന ആറാം മത്സരമാകും ഇത്‌. ഇതുവരെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയന്റ് മാത്രമെ ചാമ്പ്യന്മാർക്ക് നേടാൻ ആയിട്ടുള്ളൂ.

ഡിഫൻസും അറ്റാക്കും ഒരുപോളെ പരാജയമായതാണ് ചെന്നൈയിന്റെ ഈ കഷ്ടകാലത്തിന് കാരണം. കഴിഞ്ഞ സീസണിൽ ഡിഫൻസിന് പേരുകേട്ട ചെന്നൈയിൻ എന്നാൽ ഈ സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങളിൽ നിന്ന് തന്നെ പത്തു ഗോളുകൾ വഴങ്ങി. സ്ട്രൈക്കറായ ജെജെയുടെ ഫോമില്ലായ്മ അറ്റാക്കിലും ചെന്നൈയിന്റെ പ്രശ്നമാണ്. അവസാന രണ്ട് മത്സരങ്ങളിലും ജെജെയെ ബെഞ്ചിൽ ഇരുത്തി ആയിരുന്നു ചെന്നൈയിൻ ഇറങ്ങിയത്.

മുംബൈ സിറ്റിക്ക് ലീഗിൽ ഏഴു പോയന്റ്. എങ്കിലും എവേ ഗ്രൗണ്ടുകളിൽ മുംബൈയുടെ ഫോം അത്ര നല്ലതല്ല. എവേ മത്സരങ്ങളിൽ സീസണിൽ ഇതുവരെ ഒരു ജയം വരെ മുംബൈ സിറ്റിക്ക് ഇല്ല. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും മുംബൈ സിറ്റി ചെന്നൈയിൽ എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഇസോകോയുടെ പ്രകടനത്തിൽ ആണ് മുംബൈയുടെ പ്രതീക്ഷ.

Exit mobile version