ചെന്നൈയിൻ ഡിഫൻസിൽ കാൽഡറോൺ തുടരും

ചെന്നൈയിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇനിഗോ കാൽഡറോൺ ഇത്തവണയും ചെന്നൈയിൻ ഡിഫൻസിൽ കാണും. ചെന്നൈയിൽ തന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ ഇനിഗോ കാൽഡറോൺ തീരുമാനിച്ചു. 36കാരനായ ഇനിഗോ ഉള്ളപ്പെട്ട ചെന്നൈയിൻ കഴിഞ്ഞ തവണ ഐ എസ് എൽ കിരീടം ഉയർത്തിയിരുന്നു.

സ്പാനിഷ് താരമായ ഇനിഗോ ചെന്നൈയിനായി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനം താരത്തിന് ഫിറ്റസ്റ്റ് പ്ലയർ ഓഫ് ദി ലീഗ് അവാർഡ് നേടിക്കൊടുത്തിരുന്നു. ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണിൽ ആറു വർഷത്തോളം റൈറ്റ് ബാക്കായിരുന്നു കാൽഡറോൺ. ഐ എസ് എല്ലിൽ ഇതുവരെ 20 മത്സരങ്ങൾ കാൽഡറോൺ കളിച്ചിട്ടുണ്ട്. ചെന്നൈയിനായി മൂന്ന് ഗോളുകളും ഈ ഡിഫൻഡർ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version