Site icon Fanport

ജയിച്ചിട്ട് കാര്യമില്ല, എന്നാലും ജയിക്കാനായ് ഇറങ്ങുന്നു,

ഇന്ന് ഐ എസ് എല്ലിൽ അത്ര പ്രസക്തി ഇല്ലാത്ത മത്സരമാണ്. ലീഗിലെ അവസാന സ്ഥാനക്കാരായ രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ചെന്നൈയിനും ഡെൽഹി ഡൈനാമോസും. ഡെൽഹി സീസണിൽ ഒരു ജയം വരെ ഇല്ലാതെ അവസാന സ്ഥാനത്താണ് ഇപ്പോൾ.ആദ്യ ജയം ഇന്നെങ്കിലും നേടാൻ കഴിയുമെന്ന് ഡെൽഹി കരുതുന്നു.

ഇന്ന് സസ്പെൻഷനിൽ ഉള്ള നാരായൺ ദാസും, പരിക്കേറ്റ കാർമോണയും ഇല്ലാതെ ആകും ഡെൽഹി ഇറങ്ങുക. ഡെൽഹി ഡൈനാമോസിനും ചെന്നൈയിനും ലീഗ് ഇടവേളയ്ക്ക് പിരിയും മുന്നേയുള്ള അവസാന മത്സരവും ഇതാകും. ഡെൽഹിക്ക് ഒരു ജയം പോലും ഇല്ലായെങ്കിൽ ചെന്നൈയിന് ലീഗിൽ ആകെ ഒരു ജയമേ ഉള്ളൂ. പൂനെ സിറ്റിക്ക് എതിരെ ആയിരുന്നു ചെന്നൈയിന്റെ ലീഗിലെ ഏക ജയം വന്നത്.

ഇരു ടീമുകളും ലീഗിൽ ജയിച്ചാലും പ്ലേഓഫ് പ്രതീക്ഷകൾ ഒന്നും ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അവസാന സ്ഥാനത്തു നിന്നു രക്ഷപ്പെടുക മാത്രമാകും ഈ മത്സരത്തിൽ ഇരുടീമുകളുടെയും ലക്ഷ്യം.

Exit mobile version