Site icon Fanport

“ചെന്നൈയിനോട് പകവീട്ടൽ അല്ല, മൂന്ന് പോയന്റാണ് ലക്ഷ്യം” – ബെംഗളൂരു പരിശീലകൻ

ഫുട്ബോൾ മത്സരങ്ങളിൽ ആവശ്യമില്ലാതെ വികാരങ്ങൾ കയറ്റേണ്ട കാര്യമില്ല എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ് കുഡ്രറ്റ്. കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ ബെംഗളൂരുവിനെ തോൽപ്പിച്ച ചെന്നൈയിൻ എഫ് സിയോട് പകവീട്ടലാണൊ നാളെ ലക്ഷ്യം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കാർലസ് ഈ മറുപടി നൽകിയത്. പക വീട്ടൽ അല്ല ലക്ഷ്യം എന്നും മൂന്ന് പോയന്റ് മാത്രമെ ലക്ഷ്യം ഉള്ളൂ എന്നും കാർലസ് പറഞ്ഞു.

എതിരാളികളെ കുറിച്ച് കൂടുതൽ ചിന്തിച്ചത് കൊണ്ട് കാര്യമില്ല. തങ്ങളുടെ കരുത്തിലാണ് തങ്ങൾ ശ്രദ്ധ കൊടുക്കേണ്ടത് എന്നും കുഡ്രറ്റ് പറഞ്ഞു. പ്രീസീസൺ ബെംഗളൂരുവിനെ സഹായിച്ചിട്ടുണ്ട് എന്നും വിജയം കൊണ്ട് തുടങ്ങുമെന്നും കാർലസ് പറഞ്ഞു. സ്വന്തം ഹോം ഗ്രൗണ്ടായ കണ്ടീരവയിൽ ഇതുവരെ ചെന്നൈയിനെ തോല്പ്പിക്കാൻ ബെംഗളൂരുവിനായിട്ടില്ല. അതു സാധിക്കൽ കൂടിയാകും നാളെ ബെംഗളൂരുവിന്റെ ലക്ഷ്യം.

Exit mobile version