ചെന്നൈയിന് ഇന്നെങ്കിലും ജയിക്കണം, ജെജെയെ പുറത്തിരത്തി ഇറങ്ങുന്നു

ചെന്നൈയിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യം തന്നെ രണ്ട് പരാജയങ്ങൾ നേരിട്ട ചെന്നൈയിൻ ഇന്ന് ജയിക്കാൻ ഉറച്ചാണ്. മോശം ഫോമിൽ ആയിരുന്ന ഇന്ത്യൻ സ്ട്രൈക്കർ ജെജെയെ പരിശീലകൻ ഇന്ന് ബെഞ്ചിൽ ഇരുത്തി. പകരം കാർലോസ് സാലോം അറ്റാക്കിൽ എത്തി. മറുവശത്ത് നോർത്ത് ഈസ്റ്റ് സസ്പെൻഷനിൽ ഉള്ള ഗോൾ കീപ്പർ രഹ്നേഷ് ഇല്ലാതെ ആണ് ഇറങ്ങുന്നത്. പകരം പവൻ കുമാർ വലകാക്കും.

Exit mobile version