Site icon Fanport

ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗ് ചാമ്പ്യന്മാരായി നാലു മലയാളികൾ

ഐ ലീഗിൽ കിരീടം ചെന്നൈ സിറ്റി ഇന്ന് ഉയർത്തിയപ്പോൾ ഒപ്പം നാലു മലയാളി താരങ്ങളും ലീഗ് ചാമ്പ്യന്മാരായി. ചെന്നൈ സിറ്റിയിൽ നാലു മലയാളി താരങ്ങളാണ് കളിക്കുന്നത്. സ്ട്രൈക്കറായ ഷം മാർട്ടൻ, വിങ്ങർ ഷൈൻ ജോൺ, വിങ്ങ് ബാക്കുകളായ മഷൂർ ഷെരീഫ്, ക്ലിന്റു എന്നിവർ ആണ് ചെന്നൈ നിരയിലെ മലയാളി താരങ്ങൾ.

അവസരങ്ങൾ അധികം ലഭിച്ചില്ല എങ്കിലും ചെന്നൈ സ്ക്വാഡിന്റെ ഭാഗമാണ് ഈ നാലു പേരും. മഷൂറിനാണ് ഈ നാലു താരങ്ങളിൽ ഏറ്റവും കൂടുതൽ അവസരം ചെന്നൈയിൽ ലഭിച്ചിട്ടുള്ളത്. മലപ്പുറം കാവുങ്ങൽ സ്വദേശിയാണ് മഷൂർ. ക്ലിന്റു, ഷൈൻ ജോൺ, മാർട്ടൺ എന്നിവർ തിരുവനന്തപുരം സ്വദേശികളാണ്.

അവസാന രണ്ട് സീസണുകളിലും ഐ ലീഗ് കിരീടം നേടിയ ടീമുകളിൽ മലയാളി താരങ്ങൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിലെ മിനേർവ പഞ്ചാബ് സ്ക്വാഡിലും, അതിനു മുൻ വർഷത്തെ ഐസാൾ സ്ക്വാഡിലും പൂജ്യമായിരുന്നു മലയാളികളുടെ എണ്ണം. ബെംഗളൂരു ഐ ലീഗ് കിരീടം നേടിയ വർഷമാണ് അവസാനമായി മലയാളി താരങ്ങൾ ഐലീഗ് കിരീടം ഉയർത്തിയത്. അന്ന് ബെംഗളൂരു ടീമിൽ സി കെ വിനീതും റിനോ ആന്റോയും ഉണ്ടായിരുന്നു.

Exit mobile version