Picsart 23 05 06 21 26 38 948

അവസാനം ചെൽസി വിജയിച്ചു!! റിലഗേറ്റ് ആകില്ല എന്ന് ഉറപ്പായി

അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം ചെൽസിക്ക് ഒരു വിജയം. ഇന്ന് എവേ മത്സരത്തിൽ ബൗണ്മതിനെ നേരിട്ട ചെൽസി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഫ്രാ‌ങ്ക് ലമ്പാർഡ് പരിശീലകനായി എത്തിയ ശേഷമുള്ള ചെൽസിയുടെ ആദ്യ വിജയമാണിത്. ഇതിനു മുമ്പുള്ള 6 മത്സരങ്ങളും ചെൽസി പരാജയപ്പെട്ടിരുന്നു‌.

ഇന്ന് ആദ്യ പകുതിയിൽ 9ആം മിനുട്ടിൽ ഗാലഗറിലൂടെ ലീഡ് എടുക്കാൻ ചെൽസിക്ക് ആയി. ഈ ഗോളിന് ഒരു മികച്ച ടീം ഗോളിലൂടെ 21ആം മിനുട്ടിൽ ബൗണ്മത് മറുപടി നൽകി. മാറ്റിയസ് വിന ആയിരുന്നു അവരുടെ സമനില ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 82 മിനുട്ട് ആകേണ്ടി വന്നു ചെൽസിക്ക് ലീഡ് എടുക്കാൻ. യുവതാരം ബാദിയഷിൽ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. പിന്നാലെ ജാവോ ഫെലിക്സ് കൂടെ ഗോൾ നേടിയതോടെ ചെൽസിയുടെ വിജയം ഉറപ്പായി. ഈ വിജയത്തോടെ ചെൽസി റിലഗേറ്റ് ആകില്ല എന്ന് ഉറപ്പായി.

ചെൽസിക്ക് 34 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 42 പോയിന്റ് ആണുള്ളത്. അവർ 11ആം സ്ഥാനത്ത് എത്തി. ബൗണ്മത് 39 പോയിന്റുമായി ലീഗിൽ 14ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version