Picsart 23 04 05 23 53 24 636

സീസൺ തീരുന്ന വരെ ഫ്രാങ്ക് ലമ്പാർഡിനെ പരിശീലകൻ ആയി കൊണ്ടു വരാൻ ചെൽസി

ഈ സീസൺ തീരും വരെ പകരക്കാരൻ പരിശീലകൻ ആയി ഇതിഹാസതാരം ഫ്രാങ്ക് ലമ്പാർഡിനെ കൊണ്ട് വരാൻ ചെൽസി. ചെൽസി പരിശീലകൻ ആയി മുൻ പരിചയമുള്ള ലമ്പാർഡ് അതിനു ശേഷം എവർട്ടൺ പരിശീലകൻ ആയും ജോലി നോക്കിയിരുന്നു. എന്നാൽ സീസണിലെ മോശം പ്രകടനം ലമ്പാർഡിന്റെ ജോലി തെറുപ്പിക്കുക ആയിരുന്നു.

ദീർഘകാല പരിശീലകൻ ആയി ലൂയിസ് എൻറിക്വ, യൂലിയൻ നൈഗിൽസ്മാൻ തുടങ്ങിയ പലരെയും ചെൽസി പരിഗണിക്കുന്നുണ്ട്. സീസൺ അവസാനിക്കാൻ വെറും 9 മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന സമയത്ത് പുതിയ പരിശീലകനെ കൊണ്ട് വരണ്ട എന്ന തീരുമാനം ആണ് സീസൺ അവസാനിക്കും വരെ ലമ്പാർഡിനെ നിയമിക്കാനുള്ള ചെൽസി യുടെ തീരുമാനത്തിന് പിറകിൽ. ലമ്പാർഡും ആയി ചെൽസി നിലവിൽ അവസാനഘട്ട ചർച്ചയിൽ ആണെന്ന് ആണ് റിപ്പോർട്ടുകൾ.

Exit mobile version