Site icon Fanport

ഗോളടിക്കാൻ മറന്ന ചെൽസിക്ക് യൂണൈറ്റഡിനെതിരെ സമനില

പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് – ചെൽസി പോരാട്ടത്തിൽ സമനില കുരുക്ക്. 1-1 എന്ന നിലയിലാണ് മത്സരം സമനിലയിൽ അവസാനിച്ചത്. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ ചെൽസി നടത്തിയെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു. തുടക്കം മുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ചത് ചെൽസി ആണെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ ചെൽസിക്കായില്ല. ആദ്യ പകുതിയിൽ ചെൽസി താരം കായ് ഹാവേർട്സ് അവസരങ്ങൾ നഷ്ട്ടപെടുത്തില്ലായിരുന്നെങ്കിൽ മത്സരം ഫലം മറ്റൊന്നാവുമായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ അലോൺസോയിലൂടെ ചെൽസി മത്സരത്തിൽ മുൻപിലെത്തി. ജെയിംസിന്റെ ക്രോസിൽ ഹാവേർട്സ് ഫ്ലിക്ക് ചെയ്ത പന്ത് മികച്ചൊരു ഷോട്ടിലൂടെ അലോൺസോ യുണൈറ്റഡ് വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചെൽസിയുടെ ലീഡിന് അധികം ആയൂസ് ഉണ്ടായിരുന്നില്ല. മാറ്റിച്ചിന്റെ പാസിൽ നിന്ന് മികച്ചൊരു ഫിനിഷിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. തുടർന്ന് ഇരു ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും മത്സരത്തിൽ ഗോൾ പിറന്നില്ല.

Exit mobile version