Site icon Fanport

ചെൽസിയുടെ എമേഴ്സണ് വേണ്ടി ഇന്റർ മിലാന്റെ ഔദ്യോഗിക ഓഫർ

ചെൽസിയുടെ ഫുൾബാക്കായ എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം സജീവമാക്കി. എമേഴ്സണു വേണ്ടി ഇന്റർ മിലാൻ ആദ്യ ഓഫർ സമർപ്പിച്ചതായാണ് വിവരങ്ങൾ. 20 മില്യണോളമാണ് എമേഴ്സണു വേണ്ടി ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. 25കാരനായ എമേഴ്സൺ ഇപ്പോൾ ലമ്പാർഡിന്റെ കീഴിൽ അവസരം കുറഞ്ഞു വരികയാണ്. ഇത് താരത്തെയും ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് വാർത്തകൾ.

എന്നാൽ എമേഴ്സൺ പോകും മുനൊ ലെഫ്റ്റ് ബാക്കായി വേറെ ആരെയെങ്കിലും ചെൽസിക്ക് ടീമിൽ എത്തിക്കേണ്ടി വരും. 2018ൽ നാലര വർഷത്തെ കരാറിൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയിരുന്നത്. ഹകീമിക്ക് പിന്നാലെ എമേഴ്സണെ കൂടെ എത്തിച്ച് അടുത്ത വർഷം കിരീടം ഉറപ്പിക്കാൻ തന്നെയാണ് കോണ്ടെയുടെ ശ്രമം.

Exit mobile version