Site icon Fanport

വനിതകളും പുരുഷന്മാരും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, ചരിത്രം കുറിച്ച് ചെൽസി

ഒരേ സീസണിൽ തന്നെ വനിതാ ടീമും പുരുഷ ടീമും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുക എന്നത് ചെറിയ കാര്യമല്ല. ഇതുവരെ യൂറോപ്പിൽ ആർക്കും സാധിക്കാതിരുന്ന കാര്യമാണ് ചെൽസി ക്ലബ് നടത്തിയിരിക്കുന്നത്. ചെൽസിയുടെ വനിത ടീം കഴിഞ്ഞ ആഴ്ച ബയേൺ മ്യൂണിക്കിനെ മറികടന്നു കൊണ്ടായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്‌. അവരുടെ ആദ്യ ഫൈനലാണിത്. ഫൈനലിൽ ബാഴ്സലോണ ആകും അവർക്ക് എതിരാളികൾ.

ചെൽസി പുരുഷ ടീം ഇന്നലെ റയലിനെ മറികടന്നാണ് ഫൈനലിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയാണ് പുരുഷ ടീമിന്റെ ഫൈനലിലെ എതിരാളികൾ. രണ്ടു ടീമുകളിം കിരീടം നേടുകയാണെങ്കിൽ ഒരു ഫുട്ബോൾ ക്ലബിനും സാധിക്കാത്ത അപൂർവ്വ നേട്ടത്തിലേക്ക് ചെൽസിക്ക് എത്താം. ഒരു ടീമിനും അടുത്ത് ഒന്നും എത്താൻ സാധിക്കാത്ത നേട്ടം കൂടിയാകും ഇത്. മെയ് 16നാണ് വനിതാ ഫൈനൽ നടക്കുന്നത്. മെയ് 28നാണ് പുരുഷ ഫൈനൽ.

Exit mobile version