മികവ് തുടർന്ന് ചെൽസി, മൗറിനോയുടെ ടോട്ടൻഹാമിനെയും വീഴ്ത്തി

പുതിയ പരിശീലകൻ തോമസ് ടൂഹലിനു കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചെൽസിക്ക് പ്രീമിയർ ലീഗിൽ വീണ്ടും ജയം. ജോസേ മൗറിനോയുടെ ടോട്ടൻഹാമിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. പുതിയ പരിശീലകന് കീഴിൽ രണ്ടാമത്തെ ജയമാണ് ചെൽസി നേടിയത്. മൂന്ന് മത്സരങ്ങൾ തോമസ് ടൂഹലിനു കീഴിയിൽ കളിച്ചതിൽ ഒരു ഗോൾ പോലും ചെൽസി വഴങ്ങിയിട്ടും ഇല്ല.

ആദ്യ പകുതിയിൽ ചെൽസി താരം റിമോ വെർണറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജ്ജിനോയാണ് ചെൽസിയുടെ വിജയം ഗോൾ നേടിയത്. ആദ്യ പകുതിയിൽ ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ചെൽസിക്ക് കൂടുതൽ ഗോളുകൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ടോട്ടൻഹാം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത ചെൽസിയെ മറികടക്കാൻ ടോട്ടൻഹാമിനായില്ല.

Exit mobile version