Site icon Fanport

സാം കെറിനും ബെതനിക്കും ഇരട്ട ഗോളുകൾ, ചെൽസിക്ക് തകർപ്പൻ വിജയം

വനിതാ സൂപ്പർ ലീഗിൽ ചെൽസിക്ക് വലിയ വിജയം. ഇന്ന് റീഡിങിനെ നേരിട്ട ചെൽസി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. 40ആം മിനുട്ടിൽ ജെസ്സി ഫ്ലമിങിലൂടെയാണ് ചെൽസി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായി. 52ആം മിനുട്ടിൽ ബെതനി ഇംഗ്ലണ്ടിന്റെ ഗംഭീര സ്ട്രൈക്ക് ചെൽസി ലീഡ് ഇരട്ടിയാക്കി. പിന്നാലെ 65ആം മിനുട്ടിൽ ഒരു ക്ലോസ് റെയ്ഞ്ച് ഫിനിഷിലൂടെ ചെൽസി ലീഡ് മൂന്ന് ആക്കി ഉയർത്തി.20220404 012929

77ആം മിനുട്ടിൽ സാം കെറിന്റെ രണ്ടാം ഗോളും. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബെതനി ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളും വന്നു. 18 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ചെൽസി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 43 പോയിന്റുള്ള ആഴ്സണൽ രണ്ടാമത് നിൽക്കുന്നു. ഇനി നാലു മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

Exit mobile version