Site icon Fanport

ചാമ്പ്യൻഷിപ്പിൽ ലീഡ്സിന് വിജയ തുടക്കം

ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ലീഡ് യുണൈറ്റഡിന് വൻ ജയത്തോടെ തുടക്കം. ഇന്ന് ഇത്തവണ റിലഗേറ്റായി ചാമ്പ്യൻഷിപ്പിൽ എത്തിയ സ്റ്റോക്ക് സിറ്റിയെ ആണ് ലീഡ്സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. എലാൻ റോഡിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്.

ലീഡ്സിനായി ക്ലിച്, ഹെർണാണ്ടസ്, കൂപർ എന്നിവരാണ് സ്കോർ ചെയ്തത്. പരിശീലകൻ മാർസെലോ ബിസ്ലയുടെ ആദ്യ മത്സരം തന്നെ വിജയത്തിൽ എത്തിയത് ലീഡ്സിന് പ്രതീക്ഷ നൽകും. ജയം ലീഡ്സിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. ആദ്യ മത്സരം 5-1ന് വിജയിച്ച ബ്രെന്റ്ഫോർഡാണ് ആദ്യ ആഴ്ചയിൽ ലീഗിൽ ഒന്നാമത് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version