Site icon Fanport

വെടിക്കെട്ട് ബാറ്റിംഗുമായി അത്തപ്പത്തു, ഇന്ത്യയെ വീഴ്ത്തി ആശ്വാസ വിജയം നേടി ശ്രീലങ്ക

മൂന്നാം ടി20യിൽ ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ശ്രീലങ്ക. പരമ്പര നേരത്തെ തന്നെ ഇന്ത്യ നേടിയിരുന്നുവെങ്കിലും ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസകരമായ ഫലമായിരുന്നു ഇന്നത്തേത്. ഇന്ത്യന്‍ വനിതകളെ 138/5 എന്ന സ്കോറിലൊതുക്കിയ ശേഷം 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലങ്കന്‍ വിജയം.

ചാമരി അത്തപ്പത്തു 48 പന്തിൽ പുറത്താകാതെ 80 റൺസ് നേടിയപ്പോള്‍ ലങ്കയുടെ വിജയം അനായാസമാകുകയായിരുന്നു. നീലാക്ഷി ഡി സിൽവ 30 റൺസ് നേടി ചാമരിയ്ക്ക് മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്കായി 39 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ടോപ് സ്കോറര്‍. ജെമൈമ റോഡ്രിഗസ് 33 റൺസും സ്മൃതി മന്ഥാന, സബിനേനി മേഘന എന്നിവര്‍ 22 റൺസും നേടിയെങ്കിലും ആര്‍ക്കും തന്നെ അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Exit mobile version