ബാഴ്സ താരത്തെ ജനുവരിയിൽ വാങ്ങാനൊരുങ്ങി ചെൽസി

ബാഴ്സലോണ മധ്യനിര താരം ഡെനിസ് സുവാരസിനെ സ്വന്തമാക്കാൻ ഒരുങ്ങി ബാഴ്സ. ഫാബ്രിഗാസിന് പകരക്കാരനായി 24 വയസുകാരനായ താരത്തെ ജനുവരിയിൽ തന്നെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ ചെൽസി ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഫാബ്രിഗാസ് ജനുവരിയിൽ മിലാനിലേക്ക് മാറാനുള്ള സാധ്യതകൾ വർധിച്ചതോടെയാണ് പകരക്കാരനെ കണ്ടെത്താൻ ചെൽസി ശ്രമം തുടങ്ങിയത്‌.

ബാഴ്സയിൽ തീർത്തും അവസരങ്ങൾ കുറഞ്ഞതോടെയാണ് സുവാരസ് പുതിയ ടീം തേടുന്നത്. ഈ സീസണിൽ ബാഴ്സക്കായി കേവലം ഒരു മത്സരം മാത്രമാണ് താരം ല ലീഗെയിൽ കളിച്ചത്‌. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ താൻ ഓഫറുകൾ സ്വീകരിക്കും എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version