Site icon Fanport

സെബയോസിനെ വലൻസിയക്ക് നൽകില്ല എന്ന് റയൽ, താരം ഇംഗ്ലണ്ട് വിട്ടേക്കും

റയൽ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ലോണിൽ എത്തിയ മധ്യനിര താരം സെബയോസ് സ്പെയിനിലേക്ക് തന്നെ മടങ്ങിയേക്കും. ആഴ്സണലിൽ ഈ അവസാന ആറു മാസത്തിൽ കാര്യമായി തിളങ്ങാൻ ആവാത്തത് താരത്തിന്റെ അവസരം കുറച്ചിരുന്നു. ഇതാണ് താരം സ്പെയിനിലേക്ക് തന്നെ തിരികെ പോകാൻ തീരുമാനിക്കാൻ കാരണം.

സെബയോസിനെ സ്വന്തമാക്കൻ സ്പാനിഷ് ക്ലബായ വലൻസിയ ശ്രമിച്ചു എങ്കിലും ഒരു കാരണവശാലും വലൻസിയക്ക് സെബയോസിനെ നൽകില്ല എന്നാണ് റയലിന്റെ തീരുമാനം. വലനസിയ റയലിനു തന്നെ വെല്ലുവിളിയാകാൻ സാധ്യതയുള്ള ടീമായതിനാലാണ് വലൻസിയയുടെ ഓഫർ റയൽ തള്ളിയത്. പകരം താരം റയൽ ബെറ്റിസിൽ ലോണിൽ പോയേക്കും എന്നാണ് കരുതുന്നത്.

22കാരനായ സെബയോസ് റയലിനായി 56 മത്സരങ്ങൾ കളിച്ച താരമാണ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version