Site icon Fanport

ആഴ്സണലിൽ തുടരാൻ ആഗ്രഹം എന്ന് സെബയോസ്

റയൽ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ലോണിൽ എത്തിയ മധ്യനിര താരം സെബയോസ് സ്ഥിരകരാറിൽ ആഴ്സണലിലേക്ക് വരാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. ഇപ്പോൾ ആഴ്സണലിൽ മികച്ച ഫോമിൽ കളിക്കുകയാണ് സെബയോസ്. താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

തന്റെയും ആഗ്രഹം ആഴ്സണലിൽ തിരിച്ചുവരാൻ ആണെന്ന് സെബയോസ് പറഞ്ഞു. തനിക്ക് ഇപ്പോൾ ആഴ്സണലിൽ ഒരു വർഷത്തെ പരിചയസമ്പത്തുണ്ട്. അതുകൊണ്ട് ഇവിടെ മടങ്ങിവരുന്നത് എളുപ്പമായിരിക്കും സെബയോസ് പറഞ്ഞു. പക്ഷെ എല്ലാം തന്റെ ക്ലബായ റയൽ മാഡ്രിഡിനെ അപേക്ഷിച്ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡ് എന്ത് തീരുമാനിക്കുന്നോ അതേ തനിക്ക് ചെയ്യാൻ ആകു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version