Site icon Fanport

കവാനിയെ ചെൽസി സ്വന്തമാക്കുമോ?, സാധ്യത തള്ളാതെ ലംപാർഡ്

ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയ പിഎസ് ജി താരം എഡിസൻ കവാനിയെ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചേക്കും എന്ന സാധ്യതകൾ തള്ളാതെ ഫ്രാങ്ക് ലംപാർഡ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്‌ട്രൈകറെ ലക്ഷ്യം വെക്കുന്ന ചെൽസിയുടെ ശ്രദ്ധ ഉറുഗ്വേ തരത്തിലേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. കവാനി അത്ലറ്റികോ മാഡ്രിഡിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ലംപാർഡ് സാധ്യത തള്ളി കളയാതെ വന്നതോടെ വരും ദിവസങ്ങളിൽ ട്രാൻസ്ഫർ നീക്കങ്ങൾ സജീവമാകും എന്ന് ഉറപ്പായി.

ആഴ്സണലിന് എതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് ലംപാർഡ് കവാനിയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടോ എന്ന ചോദ്യം നേരിട്ടത്. മറുപടിയിൽ സാധ്യത ഇല്ല എന്ന് പറയാതിരുന്ന ലംപാർഡ് കവാനി മികച്ച കളിക്കാരൻ ആണെന്നും താൻ കവാനിക്കെതിരെ കളിച്ചിട്ടുണ്ട് എന്നും പറഞ്ഞത്. പക്ഷെ കവാനിയുടെ പാരീസിലെ അവസ്ഥ എന്താണ് എന്ന് അറിയില്ല എന്നും കവാനിക് അനുഭവ സമ്പത്ത് ഉണ്ട് എന്നും അത് ഗുണം ചെയ്യും എന്നും കൂടി പറഞ്ഞതോടെ ചെൽസിയുടെ നീക്കങ്ങൾക്ക് വരും ദിവസങ്ങളിൽ വേഗം കൂടിയേക്കും എന്ന് ഉറപ്പായി.

Exit mobile version