Site icon Fanport

നാപോളിയിലേക്ക് തിരികെ വരില്ല – കവാനി

നാപോളിയിലേക്ക് തിരികെ വരില്ലെന്ന് പിഎസ്ജിയുടെ ഉറുഗ്വേ സൂപ്പർ സ്റ്റാർ എഡിസൺ കവാനി. 2020 വരെയാണ് ഫ്രഞ്ച് ചാമ്പ്യന്മാരുമായുള്ള കരാറെന്നും കരാറിന്റെ അവസാനം വരെ പാരിസിൽ തുടരാന് താൽപര്യമെന്നും കവാനി പറഞ്ഞു. പിഎസ്ജിയിൽ തന്നെ താൻ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു.

പിഎസ്ജിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർ ആണ് കവാനി. 2013 ലാണ് സീരി എ ടീമായ നാപോളിയിൽ നിന്നും പിഎസ്ജിയിലേക്ക് കവാനി പോയത്. മൂന്നു വർഷത്തോളം നാപോളിയിൽ കളിച്ച കവാനി കോപ്പ ഇറ്റാലിയ സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയോടൊപ്പം ഒരു ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം മാത്രമാണ് കവാനിക്ക് ഇനി സാധിക്കാനുള്ളത്.

Exit mobile version