ചെകുത്താന്മാർക്ക് കവാനി എന്ന പുതിയ ഹീറോ കൂടെ, ഫെർഗീ കാലം ഓർമ്മിപ്പിച്ച് മാഞ്ചസ്റ്റർ തിരിച്ചുവരവ്!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫെർഗീ ടൈം വിജയങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓർമ്മകൾ മാത്രമായിരുന്നു. എന്നാൽ അത്തരം ഒരു ക്ലാസിക് വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നേടി. രണ്ട് ഗോളിന് പിറകിൽ നിൽക്കുക അവിടെ നിന്ന് പൊരുതി ഇഞ്ച്വറിടൈമിലെ ഗോളിൽ 3-2ന് വിജയിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് സുവർണ്ണകാലം കണ്ണിലേക്ക് വീണ്ടും നിറഞ്ഞത് പോലൊരു അവസ്ഥ. ഇന്ന് സൗതാമ്പ്ടന്റെ സ്റ്റേഡിയത്തിൽ കണ്ടത് അങ്ങനെ ഒരു പോരാട്ടം ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വളരെ മോശം രീതിയിൽ ആയിരുന്നു തുടങ്ങിയത്. ആദ്യ 33 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകിലായപ്പോൾ ഇത് യുണൈറ്റഡിന്റെ മറ്റൊരു നിരാശ രാത്രിയാകും എന്നാണ് കരുതിയത്. എന്നാൽ രണ്ടാം പകുതിയിൽ കളി മാറുക ആയിരുന്നു. ആദ്യ പകുതിയിൽ ബെഡ്നർകും വാർശ് പ്രോസും ആണ് സൗതാമ്പ്ടണായി ഗോൾ നേടിയത്. കവാനി സബ് ആയി എത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി മാറ്റിയത്.

60ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ആദ്യ ഗോൾ നേടിയപ്പോൾ ആ അവസരം ഒരുക്കിയത് കവാനി ആയിരുന്നു. പിന്നീട് 74ആം മിനുട്ടിൽ ബ്രൂണോയുടെ പാസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ കവാനി യുണൈറ്റഡിന്റെ സമനില ഗോൾ നേടി. പിന്നീട് വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു നടന്നത്. ഇഞ്ച്വറി ടൈമിൽ 94ആം മിനുട്ടിൽ കവാനി വീണ്ടും ഒരു ഹെഡറിലൂടെ യുണൈറ്റഡ് ആരാധകർക്ക് ഒരു പുതിയ ഹീറോ കൂടെ സ്വന്തമായിരിക്കുന്നു എന്ന് അറിയിച്ചു. റാഷ്ഫോർഡിന്റെ ക്രോസിൽ നിന്നായിരുന്നു കവാനിയുടെ വിജയ ഗോൾ.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴാം സ്ഥാനത്ത് എത്തിച്ചു. എട്ട് തുടർച്ചയായ ലീഗ് എവേ വിജയങ്ങൾ എന്ന റെക്കോർഡും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കുറിച്ചു.