Site icon Fanport

കവാനിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ലീഡ്സ് യുണൈറ്റഡ് ഉടമ

ഉറുഗ്വേ താരമായ കവാനിയെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡ് രംഗത്ത്. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടിയ ലീഡ്സ് യുണൈറ്റഡ് കവാനിയുമായി ചർച്ചകൾ ആരംഭിച്ചു. ലീഡ്സ് യുണൈറ്റഡ് ഉടമ റാഡ്രിസാനിയാണ് കവാനിയെ സ്വന്തമാക്കാൻ ക്ലബ് ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. ഇപ്പോൾ പി എസ് ജിയുമായുള്ള കരാർ അവസാനിച്ച കവാനി ഫ്രീ ഏജന്റാണ്.

ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ബിയെൽസയും കവാനിയും ഒരുമിക്കുക ആണെങ്കിൽ അത് വലിയ കൂട്ടുകെട്ടായി തന്നെ മാറിയേക്കും. പ്രീമിയർ ലീഗിൽ കളിക്കണം എന്ന കവാനിയുടെ ആഗ്രഹവും ഈ നീക്കത്തിലൂടെ നടക്കും. ഏഴ് വർഷത്തോളം പി എസ് ജിയിൽ കളിച്ച ശേഷമാണ് കവാനി കഴിഞ്ഞ മാസത്തോടെ ക്ലബ് വിട്ടത്. താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ് തയ്യാറാകാത്തതോടെയാണ് കവാനി ക്ലബ് വിടാൻ തീരുമാനിച്ചത്. കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായും ചർച്ചകൾ നടത്തുന്നുണ്ട്.

Exit mobile version