Img 20220818 201554

കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് എത്താനുള്ള സാധ്യത കൂടുന്നു | Exclusive

മാഞ്ചസ്റ്റർ യുണൈറ്റഡ് കസമേറോയിൽ പ്രതീക്ഷ വെക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് സ്പെയിനിൽ നിന്നും വരുന്നത്. മാഞ്ചസ്റ്റർ മധ്യനിരയിലേക്ക് എത്താൻ റയൽ മാഡ്രിഡ് താരം കസമേറോ ആഗ്രഹിക്കുന്നുണ്ട്‌ എന്നാണ് റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരം ക്ലബിനോടും സഹതാരങ്ങളോടും ഇതിനകം സംസാരിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ കളിക്കാൻ കസമേറോ ആഗ്രഹിക്കുന്നുണ്ട്‌

ലോകത്തെ മധ്യനിര താരങ്ങളിലെ ഏറ്റവും വലിയ പേരുകളിൽ ഒന്ന് ആണ് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം മുഖമായ കസമേറോ. താരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താരത്തിനായി ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി ബിഡ് ചെയ്തിട്ടില്ല. കസമേറോ റയൽ വിടാൻ ഒരുക്കമാണ് എന്ന് പറഞ്ഞാൽ യുണൈറ്റഡ് ഔദ്യോഗിക നീക്കങ്ങൾ ആരംഭിക്കും.

മധ്യനിരയിൽ ഏറെ യുവതാരങ്ങൾ ഉള്ള റയൽ മാഡ്രിഡ് കസമേറോ ആവശ്യപ്പെടുകയാണെങ്കിൽ താരത്തെ ക്ലബ് വിടാൻ സമ്മതിക്കും. 50 മില്യൺ യൂറോയോളം റയൽ മാഡ്രിഡ് ആവശ്യപ്പെടും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. 30കാരനായ കസമെറോ അവസാന ഏഴ് വർഷങ്ങളായി റയൽ മാഡ്രിഡിന് ഒപ്പം ഉണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version