Site icon Fanport

കോപ അമേരിക്ക ഫൈനലിൽ ഗോൾ മഴ പ്രതീക്ഷിക്കേണ്ട

കോപ അമേരിക്ക ഫൈനലിൽ ഗോൾ ഫെസ്റ്റ് പ്രതീക്ഷിക്കണ്ട എന്ന് ബ്രസീലിയൻ മധ്യനിര താരം കസമേറൊ. ഫൈനലിൽ ബ്രസീൽ പെറുവിനെ ആണ് നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ നേരിട്ടപ്പോൾ ബ്രസീൽ എതിരില്ലാത്ത 5 ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ അത്തരമൊരു ഗോൾ മഴ ഫൈനൽ പ്രതീക്ഷിക്കണ്ട എന്ന് കസമേറോ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ വേറെ സാഹചര്യമായിരുന്നു. ഇപ്പോൾ ഫൈനലാണ്. പെറു കിരീടം നേടാൻ ആകുമെന്ന് തന്നെ പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. എക്സ്ട്രാ ടൈമിലോ പെനാൾട്ടിയിലോ എങ്ങനെ വേണമെങ്കിലും അവർക്ക് വിജയിക്കാം. അവർ എങ്ങനെയെങ്കിലും വിജയിക്കാം എന്നാ മനസ്സുമായാകും ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ കടുപ്പമുള്ള മത്സരമായിരിക്കും ഫൈനലിൽ കാണുക എന്ന് കസമേറോ പറഞ്ഞു.

Exit mobile version